എക്‌സ്പ്രസ് മണി ഉപഭോക്താക്കൾക്ക് ഇനി അയക്കുന്ന പണം മുഴുവൻ പിൻവലിക്കാം

Posted on: March 11, 2017

കൊച്ചി : ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം എടുത്തുകളയാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ എക്‌സ്പ്രസ്മണി ഇടപാടുകാർക്ക് ഇനി അയക്കുന്ന തുക മുഴുവൻ പിൻവലിക്കാൻ സാധിക്കും. എക്‌സ്പ്രസ് മണിയുടെ രാജ്യത്തെ 55,000 ത്തിലധികം വരുന്ന ശാഖകളിലൂടെ ഇത് സാധ്യമാണ്.

നോട്ടുകൾ അസാധുവാക്കിയതിനെ ബാങ്കിൽ നിന്ന് പിൻവലിക്കാവുന്ന തുക നിയന്ത്രണം നീക്കിയതിനെത്തുടർന്ന് രാജ്യത്തെ എല്ലാ എക്‌സ്പ്രസ് മണി ശാഖകളിൽ നിന്നും മുഴുവൻ പണവും സ്വീകരിക്കാമെന്ന് എക്‌സ്പ്രസ് മണി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധേഷ് ഗിരിയൻ പറഞ്ഞു.

TAGS: Xpress Money |