ദിവസേന ഓരോ ലക്ഷം രൂപ സമ്മാനവുമായി വെസ്റ്റേൺ യൂണിയൻ

Posted on: June 16, 2016

Western-Union-&-Paul-Mercha

കൊച്ചി : വെസ്റ്റേൺ യൂണിയൻ റംസാനോട് അനുബന്ധിച്ച് ഉപയോക്താക്കൾക്ക് ദിവസേന ഓരോ ലക്ഷം രൂപ സമ്മാനമായി നേടാൻ അവസരമൊരുക്കുന്നു. ഭാഗ്യ നറുക്കെടുപ്പു വഴിയാണ് ഓരോ ദിവസത്തേയും വിജയികളെ കണ്ടെത്തുന്നത്. ജൂൺ 13-ന് ആരംഭിച്ച നറുക്കെടുപ്പു അടുത്ത മുപ്പതു ദിവസം നീണ്ടു നിൽക്കും.

വെസ്റ്റേൺ യൂണിയൻ വഴി പണം കൈപ്പറ്റുന്നവർക്ക് സമ്മാനമായി ലഭിക്കുന്ന തുക സമൂഹത്തിന്റെ ഉന്നമനത്തിനായി സംഭാവന ചെയ്യാനും ഈ റംസാൻ ദിവസങ്ങളിൽ അവസരമുണ്ട്. അറബ് രാജ്യങ്ങൾ, ബ്രിട്ടൺ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് വെസ്റ്റേൺ യൂണിയൻ വഴി കേരളം, ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പണം കൈപ്പറ്റുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം. ജൂൺ 6-ന് ആരംഭിച്ച നറുക്കെടുപ്പ് ജൂലൈ 5 വരെ നീണ്ടു നിൽക്കും.

ഭാഗ്യ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 30 വിജയികൾക്ക് വെസ്റ്റേൺ യൂണിയൻ വഴി അവർ കൈപ്പറ്റിയ തുകയുടെ പത്ത് മടങ്ങാണ് സമ്മാനമായി ലഭിക്കുക. (പരമാവധി 1,00,000 രൂപ) കൂടാതെ 756 വിജയികൾക്ക് 2100 രൂപയും സമ്മാനമായി ലഭിക്കുന്നു.