ഐസിഐസിഐ ബാങ്ക് മണി2ഇന്ത്യ യൂറോപ്പ് സേവനം ആരംഭിച്ചു

Posted on: November 3, 2016

icici-bank-downtown-ca-big

കൊച്ചി : ഐസിഐസിഐ ബാങ്ക് യുകെ ഓൺലൈൻ മണി ട്രാൻസ്ഫർ സേവനമായ മണി2ഇന്ത്യ യൂറോപ്പ് പദ്ധതി സ്വീഡനിലും നോർവേയിലും ഡെൻമാർക്കിലും അവതരിപ്പിച്ചു. ഈ രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് എല്ലാ ദിവസവും ഏതു സമയത്തും ഇന്ത്യയിലെ ഏതു ബാങ്കിലേക്കും തങ്ങളുടെ പ്രാദേശിക ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം അയക്കാൻ സാധിക്കും. വളരെ വേഗത്തിലും തികച്ചും സൗകര്യപ്രദമായും ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്കു പണമയക്കാനാവുന്ന മണി2ഇന്ത്യ യൂറോപ്പ് ഇതോടെ യൂറോപ്പിലെ 20 രാജ്യങ്ങളിൽ ലഭ്യമാകും.

രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് വീഡിയോ കോൾ അധിഷ്ഠിത വെരിഫിക്കേഷന് അടക്കമുള്ള സൗകര്യങ്ങൾ ഈ സേവനത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്. വീഡിയോ കോൾ ഐഡന്റിഫിക്കേഷൻ സംവിധാനം തികച്ചും സവിശേഷമായ ഒന്നാണെന്നും അത് ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കുകയാണെന്നും ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ വിജയ് ചാന്ദോക് ചൂണ്ടിക്കാട്ടി.