ലുഫ്താൻസ 750 ഫ്‌ളൈറ്റുകൾ റദ്ദാക്കി

Posted on: March 18, 2015

Lufthansa-bigഫ്രാങ്ക്ഫർട്ട് : പൈലറ്റുമാർ രണ്ടു ദിവസത്തെ സമരം ആരംഭിച്ചതിനെ തുടർന്ന് ലുഫ്താൻസ 750 ഹൃസ്വ-മധ്യ ദൂര ഫ്‌ളൈറ്റുകൾ റദ്ദാക്കി. ഫ്രാങ്ക്ഫർട്ട്, മ്യൂണിച്ച് എന്നിവിടങ്ങളിൽ ടേക്ക്ഓഫ് – ലാൻഡ് ചെയ്യുന്ന ഫ്‌ളൈറ്റുകൾ റദ്ദാക്കിയത് 80,000 യാത്രക്കാരെ ബാധിച്ചു.

അതേസമയം ലുഫ്താൻസയുടെ സബ്‌സിഡയറികളായ ജർമ്മൻവിംഗ്‌സ്, യൂറോവിംഗ്‌സ്, സ്വിസ്, ഓസ്ട്രിയൻ എയർലൈൻസ് എന്നിവയെ സമരം ബാധിച്ചിട്ടില്ല. വിരമിക്കൽ ആനുകൂല്യം സംബന്ധിച്ച തർക്കത്തെ തുടർന്ന് കഴിഞ്ഞ് ഏപ്രിലിന് ശേഷം 12 ാം തവണയാണ് ലുഫ്താൻസ പൈലറ്റുമാർ പണിമുടക്കുന്നത്.