4ജി ഹാൻഡ്‌സെറ്റ് വില്പന ജനുവരിയിൽ ഷവോമിക്ക് നേട്ടം

Posted on: March 17, 2015

Xiaomi-Redmi-Note-4G-Big

ന്യൂഡൽഹി : ഇന്ത്യയിൽ 4ജി ഹാൻഡ്‌സെറ്റുകളുടെ വില്പനയിൽ ജനുവരിയിൽ ഷവോമി ഒന്നാം സ്ഥാനത്ത്. ആപ്പിളും സംസംഗും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2014 ഒക്ടോബർ-ഡിസംബർ കാലയളവിൽ ആപ്പിൾ ഐഫോൺ ആയിരുന്നു വില്പനയിൽ മുൻപന്തിയിൽ.

വിപണിയിൽ ഷവോമിക്ക് 30.8 ശതമാനവും ആപ്പിളിന് 23.8 ശതമാനവും സംസംഗിന് 12.1 ശതമാനവും വിപണിവിഹതമുണ്ടെന്ന് വിപണി ഗവേഷണ സ്ഥാപനമായ സൈബർ മീഡിയ റിസേർച്ച് അവകാശപ്പെടുന്നു. മൈക്രോമാക്‌സിന് 8.3 ശതമാനം വിപണിപങ്കാളിത്തമുണ്ട്.