സംസാരിച്ചുകൊണ്ട് പേയ്‌മെന്റ് ചെയ്യാം : ‘ഹലോ യുപിഐ’ സേവനം ഭീം ആപ്പില്‍ ലഭ്യമായിത്തുടങ്ങി

Posted on: November 3, 2023

ന്യൂഡല്‍ഹി : യുപിഐ ആപ്പിനോട് സംസാരിച്ചുകൊണ്ട് പേയ്‌മെന്റ് ചെയ്യാനാകുന്ന ‘ഹലോ യുപിഐ
സേവനം ഭീം ആപ്പില്‍ ലഭ്യമായിത്തുടങ്ങി.

മറ്റ് ആപ്പുകളോട് 2024 മാര്‍ച്ച് 31 നകം സംവിധാനം ഏര്‍പ്പെടുത്താന്‍ നാഷനല്‍ പേന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) നിര്‍ദേശം നല്‍കി.

ഉദാഹരണത്തിന് ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ള അരുണ്‍ എന്ന വ്യക്തിക്ക് പണം അയയ്ക്ക
ണമെങ്കില്‍ യുപിഐ ആപ്പിലെ ‘മൈക്ക്’ ചിഹ്നത്തില്‍ ടാപ് ചെയ്ത ശേഷം അരുണിന് 100
രൂപ അയയ്ക്കു എന്ന് നിര്‍ദേശിക്കാം. നിലവില്‍ ഇംഗ്ലിഷ്, ഹിന്ദി ഭാഷകളാണ് ലഭ്യം.

 

TAGS: Bhim App |