എൽ & ടി ഇൻഫോടെക്കിന് 62 കോടിയുടെ കരാർ

Posted on: March 17, 2015

LT-Infotech-big

മുംബൈ : എൽ & ടി ഇൻഫോടെക്കിന് റെയിൽ വികാസ് നിഗം ലിമിറ്റഡിൽ നിന്നും 10 മില്യൺ (62 കോടി രൂപ) ഡോളറിന്റെ ഐടി കരാർ. കരാറനുസരിച്ച് ആർവിഎൻഎല്ലിന് ആവശ്യമായ സാപ്, ഇആർപി (എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിംഗ്) സിസ്റ്റം എൽ & ടി വികസിപ്പിക്കും.

റെയിൽവേ ഇൻഫ്രസ്ട്രക്ചർ പദ്ധതികളുടെ നടത്തിപ്പും വിലയിരുത്തലും വേഗത്തിലാക്കാൻ വേണ്ടിയാണ് ഐടി കരാർ നൽകിയിട്ടുള്ളത്.