സഞ്ജയ് ജലോന ഇൻഫോസിസ് വിടുന്നു

Posted on: July 23, 2015

Sanjay-Jalona-Big

ബംഗലുരു : ഇൻഫോസിസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജയ് ജലോന രാജിവച്ചു. വൈകാതെ എൽ & ടി ഇൻഫോടെക്ക് സിഇഒ ആയി ചുമതലയേൽക്കുമെന്നാണ് സൂചന. വിപ്രോയിൽ ഔദ്യോഗിക ജീവിതമാരംഭിച്ച ജലോന 15 വർഷമായി ഇൻഫോസിസിൽ പ്രവർത്തിച്ചുവരികയാണ്.

ജലോന നേതൃത്വം നൽകുന്ന മാനുഫാക്ചറിംഗ് വെർട്ടിക്കലിന് പ്രതിവർഷം 2 ബില്യൺ ഡോളറിന്റെ ബിസിനസുണ്ട്. ടൊയോട്ടയും ഡെയ്ംലറും ഉൾപ്പടെ നിരവധി പ്രമുഖ ഇടപാടുകാരും ഈ വിഭാഗത്തിൽ ഇൻഫോസിസിനുണ്ട്.