എസ് ബി ടി റൈറ്റ്‌സ് ഇഷ്യു നാളെ മുതൽ

Posted on: March 16, 2015

SBT-Branch-big

തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ അവകാശ ഓഹരി ഇഷ്യു നാളെ ആരംഭിക്കും. മൂലധന അടിത്തറ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പത്തു രൂപ മുഖവിലയുള്ള 1.18 കോടി ഓഹരികളാണ് ഇഷ്യു നടത്തുന്നത്.

ഓഹരിയുടമകളുടെ കൈവശമുള്ള അഞ്ച് ഓഹരികൾക്ക് ഒരു ഓഹരി എന്ന അനുപാതത്തിലാണ് ഇഷ്യു. ഇഷ്യു മാർച്ച് 31 ന് ക്ലോസ് ചെയ്യും. എസ് ബി ടി യുടെ ഓഹരിമൂലധനത്തിൽ 78.91 ശതമാനവും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ്.