എയർടെൽ 4ജി ശൃംഖല ഇരട്ടിയാക്കും

Posted on: March 9, 2015

Airtel-Board-big

ന്യൂഡൽഹി : എയർടെൽ ഒരു വർഷത്തിനുള്ളിൽ 4ജി ശൃംഖല ഇരട്ടിയാക്കും. നിലവിൽ 20,000 4ജി ബേസ് സ്‌റ്റേഷനുകളാണ് എയർടെല്ലിനുള്ളത്. 20,000 ബേസ് സ്‌റ്റേഷനുകൾ കൂടി വികസിപ്പിക്കുമെന്ന് എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞു. 3 ബില്യൺ ഡോളർ (18,000 കോടി രൂപ) മുതൽ മുടക്കാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.