12
Sunday
May 2024
May 2024
ജന്മദിനം ആഘോഷിക്കുന്നവര്‍ക്ക് സൗജന്യ പ്രവേശന ടിക്കറ്റുമായി വണ്ടര്‍ലാ
Posted on: August 10, 2023
കൊച്ചി : ഇന്ത്യയിലെ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ് ജന്മദിനം ആഘോഷിക്കുന്ന സന്ദര്‍ശകര്‍ക്കായി പ്രത്യേക ഓഫര്‍ ഒരുക്കിയിരിക്കുന്നു.
ജന്മദിനം ആഘോഷിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ ജന്മദിനത്തിലോ, ജന്മദിനത്തിന് അഞ്ച് ദിവസം മുന്‍പോ അഞ്ച് ദിവസത്തിനു ശേഷമോ ഉള്ള ദിവസങ്ങളില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ വണ്ടര്‍ലായിലേക്കുള്ള സൗജന്യ പാര്‍ക്ക് എന്‍ട്രി ടിക്കറ്റ് ലഭിക്കും. വണ്ടര്‍ലായുടെ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നീ പാര്‍ക്കുകളിലും ഈ ഓഫര്‍ ലഭ്യമാണ്.
TAGS: Wonderla |
News in this Section