ഫോക്‌സ്‌കോൺ നവിമുംബൈ പ്ലാന്റ് ഓഗസ്റ്റിൽ തുറക്കും

Posted on: July 12, 2016

Foxconn-India-factory-Bigമുംബൈ : ഇന്ത്യയിലെ രണ്ടാമത്തെ ഫോക്‌സ്‌കോൺ പ്ലാന്റ് നവിമുംബൈയിൽ അടുത്തമാസം ഉത്പാദനമാരംഭിക്കും. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള താത്കാലിക പ്ലാന്റാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്. തുടക്കത്തിൽ മൊബൈൽ ഫോണുകളും പിന്നീട് ലാപ് ടോപുകളും കംപ്യൂട്ടറുകളും ഇവിടെ നിർമ്മിക്കും.

കരാർ അടിസ്ഥാനത്തിൽ ഐഫോണുകളും ഐപാഡുകളും നിർമ്മിക്കുന്ന ഫോക്‌സ്‌കോൺ മഹാരാഷ്ട്രയിൽ സ്വന്തം പ്ലാന്റ് സ്ഥാപിക്കാൻ 1200 ഏക്കർ ഭൂമി വാങ്ങും. ഇപ്പോൾ ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലാണ് ഫോക്‌സ്‌കോൺ പ്ലാന്റുള്ളത്.