ബജറ്റ് അവലോകന സെമിനാർ

Posted on: March 4, 2015

ICAI-Logo-big

കൊച്ചി : ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ശാഖയുടെ ആഭിമുഖ്യത്തിൽ നാളെ ബജറ്റ് അവലോകന സെമിനാർ നടത്തും. കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ 9 മുതൽ വൈകുന്നേരം 4.30 വരെയാണ് സെമിനാർ.

വി.സത്യനാരായണൻ, ഡോ. എസ്. മുരളീധരൻ, അഡ്വ. ജി. ശിവദാസ് (ബംഗലുരു) തുടങ്ങിയവർ പ്രഭാഷണം നടത്തും. ഐസിഎഐ ചെയർമാൻ ബാലഗോപാൽ ആർ, സെക്രട്ടറി ലൂക്കോസ് ജോസഫ് എന്നിവർ സെമിനാറിന് നേതൃത്വം നൽകും.