ആദായ നികുതി വെളിപ്പെടുത്തൽ ബോധവത്കരണ പരിപാടി നടത്തി

Posted on: July 3, 2016

ICAI-Incometax-seminar-julyകൊച്ചി : കേന്ദ്ര ധനകാര്യ, വാണിജ്യ-വ്യവസായ മന്ത്രാലയങ്ങളുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗന്റണ്ട്‌സ് ഓഫ് ഇന്ത്യ ന്യൂഡൽഹിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഐ സി എ ഐ എറണാകുളം ശാഖ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി യുമായി ചേർന്ന് ആദായ നികുതി വെളിപ്പെടുത്തൽ പദ്ധതി (2016) യെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി നടത്തി. ദിവാൻസ് റോഡിലുള്ള ഐ സി എ ഐ ഭവനിൽ ഇൻകംടാക്‌സ് കമ്മീഷണർ ബെന്നി ജോൺ ഐ ആർ എസ് ഉദ്ഘാടനം ചെയ്തു.

തുടർന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് എസ് ബി ബി പ്രഭു ഈ പദ്ധതിയുടെ വിശദാംശങ്ങളെക്കുറിച്ച് സംസാരിച്ചു. പദ്ധതിയെക്കുറിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റിലിയുടെയും പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ഗിരീഷ് അഹൂജയുടെയും പ്രഭാഷണത്തിന്റെ തൽസമയ പ്രക്ഷേപണവും ഉണ്ടായിരുന്നു.

ഐ സി എ ഐ എറണാകുളം ശാഖ ചെയർമാൻ, ടി.എൻ. സുരേഷ് സ്വാഗതം ആശംസിച്ചു. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വൈസ് പ്രസിഡന്റ് ഷാജി വർഗീസ് നന്ദിയും രേഖപ്പെടുത്തി.