ഐ സി എ ഐ എറണാകുളം ശാഖ ഏകദിന സെമിനാർ സംഘടിപ്പിച്ചു

Posted on: January 22, 2019

ഐ സി എ ഐ എറണാകുളം ശാഖ ജി എസ് ടി, എഎസ് ആൻഡ് കമ്പനീസ് ആക്ട് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ഐ സി എ ഐ മുൻ പ്രസിഡന്റും എംപിയുമായ എൻ. ഡി. ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു. ടി. എൻ. സുരേഷ്, ജേക്കബ് കോവൂർ, എൻ. പി. ആർ ശ്രീനിവാസൻ, വി.സി. ജയിംസ്, പി.റ്റി. ജോയ് എം.സി ജോസഫ്, ജോമോൻ കെ. ജോർജ്, റോയി വർഗീസ് എന്നിവർ സമീപം.

കൊച്ചി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ സി എ ഐ) എറണാകുളം ശാഖ ജി എസ് ടി, എഎസ് ആൻഡ് കമ്പനീസ് ആക്ട് എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഐ സി എ ഐ മുൻ പ്രസിഡന്റും എംപിയുമായ എൻ. ഡി. ഗുപ്ത ഉദ്ഘാടനം ചെയ്തു. ഐ സി എ ഐ എറണാകുളം ശാഖയുടെ സുവർണ ജൂബിലി സ്മരണികയുടെ പ്രകാശനവും അദേഹം നിർവഹിച്ചു.

എറണാകുളം ശാഖ ചെയർമാൻ പി.റ്റി. ജോയ് സ്വാഗതം ആശംസിച്ചു. ഐ സി എ ഐ ദക്ഷിണേന്ത്യൻ കൗൺസിൽ വൈസ് ചെയർമാൻ ജോമോൻ കെ. ജോർജ് പ്രസംഗിച്ചു. എറണാകുളം ശാഖ സെക്രട്ടറി പി ആർ ശ്രീനിവാസൻ നന്ദിയും രേഖപ്പെടുത്തി. ജി എസ് ടി, എഎസ് ആൻഡ് കമ്പനീസ് ആക്ട് എന്നീ വിഷയങ്ങളെക്കുറിച്ച് അഡ്വ. രഘുരാമൻ (ബംഗലുരു) ചാർട്ടേഡ് അക്കൗണ്ടന്റ് ഗുരുരാജാ ആചാര്യ (ബംഗലുരു) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിായി 400 ഓളം ചാർട്ടേഡ് അക്കൗണ്ടന്റുമാർ സെമിനാറിൽ പങ്കെടുത്തതായി എറണാകുളം ശാഖ ചെയർമാൻ പി.റ്റി. ജോയ് അറിയിച്ചു.