ഐ.സി.എ.ഐ മെരിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു

Posted on: July 24, 2016
ഐ.സി.എ.ഐ എറണാകുളം ശാഖ സംഘടിപ്പിച്ച മെരിറ്റ് ഈവനിംഗ് പി. ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. ചാർട്ടേഡ് അക്കൗണ്ടന്റുമാരായ രഞ്ജിത്ത് ആർ വാര്യർ,  പി.ആർ ശ്രീനിവാസൻ, പൗലോസ് പോൾ, ടി.എൻ സുരേഷ്, ലൂക്കോസ് ജോസഫ്, റോയ് വർഗീസ് എന്നിവർ സമീപം.

കൊച്ചി: നികുതി-ഓഡിറ്റിംഗ് ജോലികളിൽ മുഴുകുന്ന ചാർട്ടേഡ് അക്കൗണ്ടന്റുമാർ രാഷ്ട്ര നിർമാണ പ്രവർത്തനങ്ങളിൽ കൂടി പങ്കാളികളാവണമെന്ന് പി.ടി തോമസ് എംഎൽഎ യഥാർഥ മാനുഷിക മൂല്യങ്ങൾ പുലർത്തുന്നവരാവണം അവരെന്നും അദ്ദേഹം പറഞ്ഞു.

സി.പി.റ്റി പരീക്ഷ വിജയകരമായി പൂർത്തിയാക്കിയവരെ ആദരിക്കാൻ സംഘടിപ്പിച്ച മെരിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പി. ടി തോമസ്. ഐ.സി.എ.ഐ എറണാകുളം ശാഖയിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് ചെയർമാൻ ടി.എൻ സുരേഷ് അധ്യക്ഷത വഹിച്ചു.

ഐ.പി.സി.സി, പി.സി.സി., ക്രാഷ് കോഴ്‌സുകൾ ഓഗസ്റ്റു മുതൽ ആരംഭിക്കുമെന്ന് ചെയർമാൻ പറഞ്ഞു. ഐ.സി.എ.ഐ എറണാകുളം ശാഖയാണ് പരിശീലന പരിപാടികൾക്കും ചാർട്ടേഡ് അക്കൗണ്ടന്റ് കോഴ്‌സുകൾക്കും കൊച്ചിയിൽ അക്രഡിറ്റേഷനുള്ള ഏക സ്ഥാപനമെന്ന് ചെയർമാൻ പറഞ്ഞു.

സി.പി.റ്റി പരീക്ഷയിൽ ഉയർന്ന മാർക്കു നേടിയ ധ്രുവ് അഗർവാൾ, റാഷി ഡി വോറ എന്നിവരെ പി.ടി തോമസ് എംഎൽഎ ആദരിച്ചു. ശാഖയിലെ ഐ.പി.സി.സി കോഴ്‌സുകൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. അക്കാദമിക് അഫയേഴ്‌സ് കോ-ഓഡിനേറ്റർ റോയ് വർഗീസ് നന്ദി പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് 0484- 2372953, 2369238, 22/25/33 എന്നീ ടെലിഫോൺ നമ്പരുകളിൽ ലഭ്യമാണ്.