ഹൃദ്രോഗ ചികിത്സയില്‍ മികച്ച നേട്ടവുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി

Posted on: June 20, 2023

കൊച്ചി : ഹൃദ്രോഗ ചികിത്സയില്‍ മികച്ച നേട്ടവുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. ഏറ്റവും കൂടുതല്‍ ഫലപ്രദമായതും, അന്തര്‍ദേശീയ നിലവാരമുള്ള അത്യാധുനിക സൗകര്യങ്ങളും ഉള്‍പ്പെടുത്തി രോഗികള്‍ക്ക് ശാശ്വതമായ രോഗ പരിഹാരം സാധ്യമാക്കിയ കേരളത്തില്‍ നിന്നുള്ള ഏക ആശുപത്രി എന്ന സുവര്‍ണ നേട്ടമാണ് ആസ്റ്റര്‍ മെഡ്‌സിറ്റി കരസ്ഥമാക്കിയത്.

ഏഷ്യ പസഫിക്ക് മേഖല കേന്ദ്രീകരിച്ചു ന്യൂസ് വീക് നടത്തിയ സര്‍വ്വേയിലാണ് കേരളത്തില്‍ നിന്നുള്ള ഏക ആശുപത്രിയും, മികച്ച ഹൃദരോഗ ചികിത്സ ഉറപ്പ് വരുത്തുന്ന ആദ്യത്തെ 50 ആശുപത്രികളുടെ പട്ടികയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ഇടം നേടിയതും. ഹൃദരോഗ ചികിത്സയില്‍ സമഗ്രമായ സൗകര്യങ്ങള്‍ ഒരുക്കിയാണ് ആസ്റ്റര്‍ സെന്റര്‍ ഓഫ് എക്സെല്ലെന്‍സ് ഇന്‍ കാര്‍ഡിയക് സയന്‍സസ് ഈ നേട്ടം കരസ്ഥമാക്കിയത്.

ഹൃദയതാളം സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ക്ക് ആസ്റ്റര്‍ ഹാര്‍ട്ട് റിഥം സെന്റര്‍, ശസ്ത്രക്രിയ കൂടാതെ ഹൃദയ വാള്‍വ് പ്രശ്‌നങ്ങള്‍ തീര്‍ക്കുന്ന ആസ്റ്റര്‍ അഡ്വാന്‍സ്ഡ് ഹാര്‍ട്ട് കെയര്‍ സെന്റര്‍ ,ഡിജിറ്റല്‍ ഹാര്‍ട്ട് ഫെയിലിയര്‍ ക്ലിനിക്, കുട്ടികളുടെ സമഗ്രമായ ഹൃദരോഗ ചികിത്സ ഉറപ്പ് വരുത്തുന്ന സമഗ്രമായ ആസ്റ്റര്‍ പീഡിയാട്രിക് ഹാര്‍ട്ട് കെയര്‍ സെന്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ പരിശോധിച്ചാണ് മികച്ച ആശുപത്രികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നും ആസ്റ്റര്‍ മെഡ്‌സിറ്റിയെ തിരഞ്ഞെടുത്തത്.

ക്രയോബ്ലേഷന്‍, ഹൈബ്രിഡ് കാത് ലാബ്, കോംപ്ലക്‌സ് ആന്‍ജിയോപ്ലാസ്റ്റി, ഇലക്ട്രോഫിസിയോളജി, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളൊജി വിംഗ്, ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകമായുള്ള സര്‍ജിക്കല്‍ സ്യൂട്ടുകള്‍, കാര്‍ഡിയാക് റീഹാബിലിറ്റേഷന്‍ സര്‍വീസസ് തുടങ്ങിയ സൗകര്യങ്ങളും പുരസ്‌കാരനേട്ടത്തിന് അര്‍ഹമായി.

TAGS: Aster Medcity |