കൊച്ചി രാജ്യാന്തര വിമാനത്താവളത്തോട് ചേര്‍ന്നുള്ള ഹജ് ക്യാംപ് പ്രവര്‍ത്തന സജ്ജമായി

Posted on: June 6, 2023

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തോട് ചേര്‍ന്നുള്ള ഹജ് ക്യാംപ് ഇന്നു പ്രവര്‍ത്തനം ആരംഭിച്ചു. ്മന്ത്രി പി.രാജീവ് ക്യാംപ് ഉദ്ഘാടനം ചെയ്തു. ആദ്യ വിമാനം നാളെ രാവിലെ 11.30ന് മന്ത്രി വി.അബ്ദു ള്‍ റഹ്‌മാന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ആദ്യ വിമാനത്തില്‍ പുറപ്പെടുന്ന 405 തീര്‍ഥാടകര്‍ ഇന്നു മുതല്‍ ക്യാംപിലെത്തിത്തുടങ്ങി.

21 വരെയാണ് നെടുമ്പാശേരിയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍. 7,9, 10, 12, 14, 21 തീയതികളില്‍ ദിവസവും രാവിലെ 11.30ന് വിമാനം ജിദ്ദയിലേയ്ക്ക് പുറപ്പെടും. 405 യാത്രക്കാരാണ് ഓരോ വിമാനത്തിലും.

2244 തീര്‍ഥാടകരാണ് ഈ വര്‍ഷം കൊച്ചിയില്‍ നിന്നുപുറപ്പെടുന്നത്. ഇതില്‍ 1341 സ്ത്രീകളും 903 പുരുഷന്‍മാരുമുണ്ട്. ഇതില്‍ 163 തീര്‍ഥാടകര്‍ ലക്ഷദ്വീപില്‍ നിന്നുള്ളവരാണ്. ഹജ് ക്യാംപിലെ ഒരുക്കങ്ങള്‍ ഇന്നലെ കലക്ടര്‍ എന്‍.എസ്.കെ .ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

 

TAGS: Cial | Haj Camp |