ഇന്ത്യയില്‍ ഒരുലക്ഷം കോടി നിക്ഷേപിക്കാന്‍ ആമസോണ്‍ വെബ് സര്‍വീസസ്

Posted on: May 29, 2023

 

കൊച്ചി : ഇന്ത്യയില്‍ ക്ലൗഡ് സേവനങ്ങള്‍ക്കായുള്ള വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട്
2030ഓടെ 1,05,600 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ആമസോണ്‍ വെബ് സര്‍വീസസ്. ഈ നി
ക്ഷേപം 2030ഓടെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് 1,94,700 കോടി രൂപ സം
ഭാവന ചെയ്യും.

ഇന്ത്യയില്‍ ഡാറ്റ സുരക്ഷിതമായി സംഭരിക്കാനും അന്തിമ ഉപയോക്താക്കള്‍ക്കു കുറഞ്ഞ കാലതാമസ
ത്തോടെ സേവനം നല്‍കാനും എഡബ്ല്യുഎസിനു സാധിക്കുന്നു. 2016നും 2022നും ഇടയില്‍ മുംബൈ മേഖലയില്‍ 30,900 കോടി രൂപയില്‍ കുടുതല്‍ നിക്ഷേപിച്ചിട്ടുണ്ട്. ആ മേഖലയിലെ ഡാറ്റാസെന്ററുകളുടെ നിര്‍മാണം, പരിപാലനം, പ്രവര്‍ത്തിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട മൂലധന, പ്രവര്‍ത്തന ചെല്
വുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.