May 2024
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
Posted on: March 24, 2023
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. പ്രതിവാരവിമാന സര്‍വീസുകള്‍ നിലവിലുള്ള ശൈത്യകാല ഷെഡ്യൂളിനേക്കാള്‍ 25 ശതമാനം വര്‍ധിക്കും.
ഈ മാസം 26 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് വേനല്‍ക്കാല ഷെഡ്യൂള്‍, നിലവിലുള്ള 469 പ്രതിവാര ഓപ്പറേഷനുകള്‍ 582 ആയി ഉയരും. 9 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള അധിക സര്‍വീസുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര സര്‍വീസുകള്‍, പ്രതിവാര എയര്‍ ട്രാഫിക് മുവ്മെന്റ് ( എടിഎം) 224 ഫ്ലൈറ്റുകളില്‍ നിന്ന് 15 ശതമാനം വര്‍ധിച്ച് 258 ആയി ഉയരും. ഒമാന്‍ എയര്‍ മസ്കറ്റിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കും. എയര്‍ അറേബ്യ അബുദാബിയിലേക്ക് ആഴ്ചയില്‍ 5 അധിക സര്‍വീസുകള്‍ ആരംഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസും ശ്രീലങ്കന്‍ എയര്‍ലൈനും ദുബായിലേക്കും കൊളംബോയിലേക്കും പ്രതിവാരം 2 അധിക സര്‍വീസുകള്‍ ആരംഭിക്കും.
TAGS: Trivandrum International Airport |