വി എക്‌സ് ജോസ് ഐസിഎഐ ദക്ഷിണേന്ത്യൻ കൗൺസിൽ വൈസ് ചെയർമാൻ

Posted on: February 26, 2015

V.-X.-Jose-ICAI-big

കൊച്ചി : വി. എക്‌സ് ജോസ് ഐസിഎഐ ദക്ഷിണേന്ത്യൻ കൗൺസിൽ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണേന്ത്യൻ മേഖലാ കൗൺസിലിൽ 41 ശാഖകളും 45,000 ചാർട്ടേഡ് അക്കൗണ്ടന്റുമാരും രണ്ട് ലക്ഷത്തിലേറെ സിഎ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ദക്ഷിണേന്ത്യ കൗൺസിലിന്റെ ചരിത്രത്തിൽ കേരളത്തിൽ നിന്നുള്ള അഞ്ചാമത്തെ വൈസ് ചെയർമാനാണ് വി. എക്‌സ് ജോസ്.

എറണാകുളം ശാഖയുടെ 2005-06 വർഷത്തെ ചെയർമാനായിരുന്നു. 2007 മുതൽ ദക്ഷിണേന്ത്യൻ കൗൺസിൽ അംഗമാണ്.