ലുലു ഷോപ്പിംഗ് ഫെസ്റ്റിവൽ സമ്മാന വിതരണം നടത്തി

Posted on: February 25, 2015

Lulu-Mall-Shopping-Festival

കൊച്ചി : പുതുവത്സാഘോഷങ്ങളോടനുബന്ധിച്ച് ഇടപ്പള്ളി ലുലു മാളിൽ നടത്തിയ ലുലു ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാന വിതരണം സിനിമാതാരം രമ്യാ നമ്പീശൻ നിർവഹിച്ചു. മെഗാ ബംബർ സമ്മാനമായ ഫിയറ്റ് അവൻച്യുറ കാർ എറണാകുളം വൈപ്പിൻ സ്വദേശി മനോജ് തോമസ് ഏറ്റുവാങ്ങി.

ബംബർ സമ്മാനങ്ങളായ മഹീന്ദ്ര സെൻച്യൂറോ റോക്ക്‌സ്റ്റാർ എ.എം. സജീവ്, മഹീന്ദ്ര റോഡിയോ യൂസോ കമറുന്നീസ ജലീൽ എന്നിവർക്കു സമ്മാനിച്ചു. പ്രോത്സാഹന സമ്മാനങ്ങളായ അഞ്ച് പാനസോണിക്ക് സ്മാർട്ട് ഫോണുകൾ ഗിരീഷ് കുമാർ, സി.പി. അമീൻ ഇഷാക്ക്, ഗോകുൽ, എസ്. ജുനൈദ്, വെളുമല എന്നിവരും ഏറ്റുവാങ്ങി.

ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ. നിഷാദ്, ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ്, ലുലു കമേഴ്‌സ്യൽ മാനേജർ സാദ്ദിക് കാസിം, ലുലുമാൾ അസിസ്റ്റന്റ് മാനേജർ കെ.കെ. ഷരീഫ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ്, മഹീന്ദ്ര ക്ലസ്റ്റർ മാനേജർ വിവേക്, ഫിയറ്റ് ക്രൈസ്‌ലർ സീനിയർ മാനേജർ സജിത് ജേക്കബ്, ഫിയറ്റ് ഹൈസൺ സെയിൽസ് മാനേജർ ബിജോയ്, ഫിയറ്റ് പിനാക്കിൾ സെയിൽ മാനേജർ ടിത് ജോസഫ്, സാറാ ഫോൺസ് സെയിൽസ് മാനേജർ റോമി തുടങ്ങിയവർ പങ്കെടുത്തു.