ലാവ സോഫ്റ്റ്‌വേർ വികസനത്തിന് 150 കോടി മുതൽമുടക്കും

Posted on: February 24, 2015

Lava-iris-400-colours-big

കോൽക്കത്ത : ഡൽഹി ആസ്ഥാനമായുള്ള ലാവ ഇന്റർനാഷണൽ മൊബൈൽ ഫോണുകളുടെ ഹാർഡ്‌വേർ – സോഫ്റ്റ്‌വേർ വികസനത്തിന് 150 കോടി രൂപ മുതൽമുടക്കും. നോയിഡയ്ക്ക് പുറമെ മറ്റൊരു നിർമാണശാല തുറക്കാനും പരിപാടിയുണ്ടെന്ന് ലാവ സഹ സ്ഥാപകനും ഡയറക്ടറുമായ വിശാൽ സെഗാൽ പറഞ്ഞു.

സ്വദേശി സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിൽ മൂന്നാം സ്ഥാനമുള്ള ലാവയുടെ സോളോ 2,000 കോടി രൂപ വിറ്റുവരവ് നേടുന്നുണ്ട്. വൈകാതെ ഓൺലൈൻ വിപണിയിലേക്കും ലാവ പ്രവേശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.