ലാവ 200 കോടി മുടക്കി ഹാൻഡ്‌സെറ്റ് ഡിസൈൻ കേന്ദ്രം തുറക്കും

Posted on: December 2, 2015

Lava-Pixel-V1-Big

ന്യൂഡൽഹി : ലാവ 200 കോടി രൂപ മുതൽമുടക്കി മൊബൈൽ ഹാൻഡ്‌സെറ്റ് ഡിസൈൻ-ടെസ്റ്റിംഗ് കേന്ദ്രം സ്ഥാപിക്കും. അടുത്ത 18 മാസത്തിനുള്ളിൽ ഡിസൈൻ സെന്റർ സജ്ജമാക്കാനാണ് ലാവയുടെ നീക്കം. നിലവിൽ ഈ രംഗത്ത് ഇന്ത്യയിൽ 250 ഉം ചൈനയിൽ 550 പേർ പ്രവർത്തിക്കുന്നുണ്ടെന്ന് ലാവ ഇന്റർനാഷണൽ സിഎംഡി ഹരി ഓം റായ് പറഞ്ഞു.

അടുത്ത് ഏഴ് വർഷത്തിനുള്ളിൽ 2,165 കോടി രൂപ മുടക്കി രണ്ട് നിർമാണ പ്ലാന്റുകളും തുറക്കും. ഇതോടെ പ്രതിമാസം 18 ദശലക്ഷം ഹാൻഡ്‌സെറ്റുകൾ നിർമ്മിക്കാനാകും. ചൈനയിലേക്ക് ഉൾപ്പടെ ഇന്ത്യയിൽ നിന്നും ഹാൻഡ്‌സെറ്റുകൾ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.