ആറ്റം സീരീസിൽ പുതിയ രണ്ടു ഫോണുകളുമായി ലാവ

Posted on: January 2, 2016

LAVA-Iris-Atom-3-2-Big

കൊച്ചി : ലാവ ഇന്റർനാഷണൽ, എൻട്രി ലെവൽ ആറ്റം സീരീസിൽ ഐറിസ് ആറ്റം, ഐറിസ് ആറ്റം 3 എന്നീ രണ്ടു പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ആദ്യമായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവർക്കായി പ്രത്യേകം രൂപകൽപന ചെയ്തിരിക്കുന്ന ഐറിസ് ആറ്റത്തിന് 4 ഇഞ്ചും ഐറിസ് ആറ്റം 3-ന് 5 ഇഞ്ചും വലിപ്പമുള്ള ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്.

1.3 ജിഗാഹെർട്ടസ് ക്വാഡ് കോർ പ്രോസസറിൽ പ്രവർത്തിക്കുന്ന ആറ്റം സ്മാർട്ട്‌ഫോണിന് 512 എംബി റാമും, 32 ജിബി വരെ വികസിപ്പിക്കാവുന്ന 8 ജിബി ഇന്റേണൽ മെമ്മറിയുമാണുള്ളത്. രണ്ടു ഫോണിനും 5 എംപി പിൻകാമറയാണുള്ളത്. മുൻ ക്യാമറ ഐറിസ് ആറ്റം 3-ന് 2 എംപിയും ഐറിസ് ആറ്റത്തിന് വിജിഎ ക്യാമറയുമാണ്. ആൻഡ്രോയ്ഡ് ലോലിപോപ്പ് 5.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഐറിസ് സ്മാർട്ട്‌ഫോണുകളിൽ സ്‌ക്രിൻ ലോക്കായിരിക്കുമ്പോഴും ഉപയോക്താക്കൾക്ക് ആവശ്യമായ ആപ്ലിക്കേഷനുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്ന സ്മാർട്ട് ജെസ്റ്റർ കൺട്രോൾ സംവിധാനവും ഉൾപ്പടുത്തിയിരിക്കുന്നു.

LAVA-Iris-Atom-1-Big

ബാക്ക്ഗ്രൗണ്ടിൽ വീഡിയോ പ്രവർത്തിക്കുമ്പോഴും വെബ് ബ്രൗസിംഗും മെസേജിംഗും സാധ്യമാവും എന്നത് ഐറിസ് ആറ്റം 3-ന്റെ പ്രത്യേകതയാണ്. കൂടാതെ പാട്ട് കേൾക്കുമ്പോൾ വിരലു കൊണ്ട് ഒന്ന് സൈ്വപ്പ് ചെയ്താൽ അടുത്ത ട്രാക്കിലേക്ക് പോകാൻ കഴിയും. സ്‌ക്രീനിൽ എസ് ആകൃതിയിൽ വരച്ചാൽ മുൻ ക്യാമറ പ്രവർത്തന യോഗ്യമാവുമെന്നതും ഐറിസ് ആറ്റം 3-യുടെ മറ്റൊരു പ്രത്യേകതയാണ്. സൈലന്റ് മോഡിൽ കോൾ വരുമ്പോൾ എൽഇഡി ഫഌഷ് ചെയ്യുന്ന ഫഌഷ് ഓൺ കോൾ എന്ന സവിശേഷതയും ഈ ഫോണിനുണ്ട്.

കറുപ്പ്, വെള്ള എന്നീ നിറങ്ങളിൽ വിപണിയിലെത്തുന്ന ഐറിസ് ആറ്റവും ഐറിസ് ആറ്റം 3-യും എല്ലാ റീടെയ്ൽ സ്‌റ്റോറുകളിലും മൾട്ടി ബ്രാൻഡ് ഔട്ടലെറ്റുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വില ഐറിസ് ആറ്റം 4249 രൂപ, ഐറിസ് ആറ്റം3 4899 രൂപ.