ഒഎൻജിസി ഡയറക്ടർ ശശി ശങ്കറെ സസ്‌പെൻഡ് ചെയ്തു

Posted on: February 24, 2015

Shashi-Shankar-Director-ONG

ന്യൂഡൽഹി : ഒഎൻജിസി ഡയറക്ടർ (ടെക്‌നിക്കൽ) ശശി ശങ്കറെ പെട്രോളിയം മന്ത്രാലയം സസ്‌പെൻഡ് ചെയ്തു. സസ്‌പെൻഷനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും പെട്രോളിയം മന്ത്രാലയത്തിലെ രേഖകൾ ചോർന്നതുമായി ബന്ധപ്പെട്ടാണെന്ന് അഭ്യൂഹങ്ങളുണ്ട്.

ഒഎൻജിസിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡയറക്ടറാണ് 54 കാരനായ ശശി ശങ്കർ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ശശി ശങ്കർ ഒഎൻജിസി ഡയറക്ടറായി നിയമിതനായത്.