മഹീന്ദ്ര എക്‌സ് യു വി 500 തിരിച്ചുവിളിച്ചു

Posted on: February 18, 2015

Mahindra-XUV-500-big

മുംബൈ : സൈഡ് കർട്ടൺ എയർബാഗ് സോഫ്റ്റ്‌വേർ അപ്ഗ്രഡ് ചെയ്യാൻ മഹീന്ദ്ര എക്‌സ് യു വി 500 തിരിച്ചുവിളിച്ചു. 2014 ജൂലൈയ്ക്ക് മുമ്പ് പുറത്തിറക്കിയ എക്‌സ് യു വികളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. തിരിച്ചുവിളിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല.

മഹീന്ദ്ര 2011 സെപ്റ്റംബറിലാണ് എക്‌സ് യു വി വിപണിയിൽ ലോഞ്ച് ചെയ്തത്. കഴിഞ്ഞ ജൂലൈവരെ ഒരു ലക്ഷം എക്‌സ് യു വി പുറത്തിറക്കിയതായാണ് റിപ്പോർട്ട്.