ടാറ്റാ വൈറ്റ്‌ലേബൽ ഇൻഡിക്യാഷ് എടിഎം കൊച്ചിയിൽ

Posted on: October 24, 2013

Indicashടാറ്റാ കമ്യൂണിക്കേഷൻസിന്റെ സബ്‌സിഡിയറിയായ ടാറ്റ കമ്യൂണിക്കേഷൻസ് പേയ്‌മെന്റ് സൊല്യൂഷൻസ് ലിമിറ്റഡ് (ടിസിപിഎസ്എൽ) എറണാകുളം ജില്ലയിലെ പത്തു സ്ഥലങ്ങളിൽ ഇൻഡിക്യാഷ് എടിഎം നെറ്റ്‌വർക്ക് ആരംഭിച്ചു.

അടുത്ത മൂന്നു വർഷത്തിനുള്ളിൽ 15,000 ഇൻഡിക്യാഷ് എടിഎമ്മുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. ടിസിപിഎസ്എൽ കേരളത്തിലെ ടയർ 2, ടയർ 3 പട്ടണങ്ങളെയാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കാസർഗോഡ്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലായി ഈ വർഷമാവസാനത്തോടെ 100 ഇൻഡിക്യാഷ് എടിഎമ്മുകൾ സ്ഥാപിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സഞ്ജീവ് പട്ടേൽ പറഞ്ഞു.

ഇൻഡിക്യാഷ് എടിഎമ്മിൽ വിവിധ ഭാഷകളിലുള്ള സന്ദേശങ്ങൾ നല്കുന്ന ലളിതമായ ഇന്റർഫേയ്‌സും സ്വകാര്യത ഉറപ്പുവരുത്തുന്ന ഫിൽറ്ററുകളും കീപാഡ് ഷീൽഡുകളും ഇലക്ട്രോണിക് സർവേയ്‌ലൻസും ഉള്ളതിനാൽ ഇടപാടുകൾ സുരക്ഷിതമായിരിക്കും. കൊച്ചിയിലും കേരളത്തിലെ എടിഎമ്മുകൾ മലയാളത്തിൽ നിർദ്ദേശങ്ങൾ നല്കുന്ന രീതിയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്.