ലുലുമാളിൽ ഇൻഡോർ ക്രിക്കറ്റ് ലീഗിന് തുടക്കമായി

Posted on: February 15, 2015

LULU-Mall-Sparkys-ICL-big

കൊച്ചി : ലുലുമാളിൽ 49 ദിവസം നീളുന്ന പ്രഥമ സ്പാർക്കീസ് ഇൻഡോർ ക്രിക്കറ്റ് ലീഗിന് തുടക്കമായി. സിനിമാ താരങ്ങളായ രമ്യ നമ്പീശനും സനൂപ് സന്തോഷും ചേർന്ന് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രഥമ മത്സരത്തിൽ പ്രസ് ക്ലബ്, കെ എഫ് സിയെ പരാജയപ്പെടുത്തി. വിവിധ ജില്ലകളിൽ നിന്നായി 32 ടീമുകളാണ് ലുലുമാളിന് മുന്നിൽ നിർമ്മിച്ച താത്കാലിക ഇൻഡോർ പിച്ചിൽ മത്സരിക്കുന്നത്.

സംവിധായകൻ റോജിൻ തോമസ്, സംഗീതസംവിധായകൻ രാഹുൽ സുബ്രഹ്മണ്യൻ, ഐഡിയ സെൽ ബ്രാൻഡ് ഹെഡ് വിവേക് മോഹൻ, കൊക്കകോള കേരള ഹെഡ് സാന്ത്വന, പ്ലേ വെൽ സ്‌പോർട്‌സ് എംഡി ചെന്താമരാക്ഷൻ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം. എ. നിഷാദ്, ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, ലുലു കമേഴ്‌സ്യൽ മാനേജർ സാദ്ദിക് കാസിം, ലുലുമാൾ അസിസ്റ്റന്റ് മാനേജർ കെ.കെ. ഷരീഫ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, ലുലു സ്പാർക്കീസ് മാനേജർ എം. അംബികാപതി, മാർക്കറ്റിംഗ് മാനേജർ എം.വി. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

ഐഡിയ 3ജി അവതരിപ്പിക്കുന്ന സ്പാർക്കീസ് ഐസിഎൽ ക്രിക്കറ്റ്, കൊക്കകോള, പ്ലേവെൽ സ്‌പോർട്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. കാണികൾക്ക് രാവിലെ 10 മുതൽ ഇൻഡോർ കോർട്ടിൽ ബൗളിംഗ് മെഷീൻ ഉപയോഗിച്ചുള്ള ബാറ്റിംഗ് പരിശീലനത്തിന് സൗകര്യമുണ്ടായിരിക്കും. ലുലു മാളിലെ രണ്ടാം നിലയിൽ ലോകക്കപ്പ് ക്രിക്കറ്റ് തത്സമയം കാണാനുള്ള കൂറ്റൻ സ്‌ക്രീൻ സ്ഥാപിച്ചിട്ടുണ്ട്.