ഐബിഎസ് സോഫ്റ്റ് വെയറിന്റെ ഐകാര്‍ഗോ സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ പ്രവര്‍ത്തനസജ്ജമായി

Posted on: October 31, 2022

തിരുവനന്തപുരം : ഐബിഎസ് സോഫ്റ്റ് വെയറിന്റെ ഐകാര്‍ഗോ സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ പ്രവര്‍ത്തനസജ്ജമായതോടെ പുതിയ ഇന്റഗ്രേറ്റഡ് കാര്‍ഗോ മാനെജ്‌മെന്റ് സിസ്റ്റത്തിന് (ഐസിഎംഎസ്) തുടക്കമായി. ഏറ്റവും പുതിയ ക്ലൗഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കാര്‍ഗോകൈകാര്യം ചെയ്യുന്നതിനും ഉപയോക്താക്കള്‍ക്ക് എത്തിക്കുന്നതിനുമുള്ള സംവിധാനമാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഇതിലൂടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കാര്‍ഗോ ബിസിനസിനെ സഹായിക്കുക വഴി സിംഗപ്പുരും പുറത്തുമുള്ള കാര്‍ഗോ ഉപയോക്താക്കള്‍ക്ക് ഏകജാലക കാര്‍ഗോ സംവിധാനം സാധ്യമാകും. ഇതുകൂടാതെകാര്‍ഗോ സംവിധാനത്തില്‍ പങ്കാളികളായ സെയില്‍സ് ഏജന്റുമാര്‍, ഗ്രൗണ്ട് ഹാന്‍ഡ് ലിംഗ് ജീവനക്കാര്‍, കാര്‍ഗോ കൈകാര്യം ചെയ്യുന്നവര്‍ എന്നിവരുടെ പ്രവര്‍ത്തനം അനായാസമാക്കുകയും ചെയ്യും. മികച്ചഡേറ്റ ക്വാളിറ്റിയും ഇന്‍സൈറ്റും വഴി തത്സമയ, ഡേറ്റാ നിയന്ത്രിത സെയില്‍സ്, ഓപ്പറേഷന്‍സ്, ഫിനാന്‍ഷ്യല്‍ പ്രോസസ് എന്നിവ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഉറപ്പുവരുത്താനും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് സാധിക്കും.

ഐസിഎംഎസ് പ്രവര്‍ത്തനമാരംഭിച്ച 2022 ഓഗസ്റ്റ് ഒന്നു മുതല്‍ സെയില്‍സ്, ഓപ്പറേഷന്‍സ്, ഫിനാന്‍സ് എന്നീ മേഖലകളിലുള്ള 1,500 യൂസര്‍മാര്‍ ഇതിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്. ഐകാര്‍ഗോ വഴി24,000 വിമാനങ്ങള്‍, 202,000 ബുക്കിംഗുകള്‍, 192,000 എയര്‍വേ ബില്ലുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനു പുറമേ 85 ലക്ഷം ഇന്‍കമിങ് സന്ദേശങ്ങളോട് പ്രതികരിച്ചിട്ടുമുണ്ട്.

ഐബിഎസ് സോഫ്‌റ്റ്വെയറിന്റെ കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ (സിഡിഎക്‌സ്) ബിസിനസ് വഴി സിംഗപ്പുര്‍ എയര്‍ലൈന്‍സിന് യൂസര്‍ ആക്‌സപ്റ്റന്‍സ് ടെസ്റ്റിംഗ് (യുഎടി) സേവനങ്ങള്‍ നല്‍കുന്നുണ്ട്. ബിസിനസ് പ്രോസസ് ട്രാന്‍സ്‌ഫോര്‍മേഷനും മാനെജ്‌മെന്റ് വൈദഗ്ധ്യത്തില്‍ മാറ്റം വരുത്തുന്നതിനും യുഎടി സഹായിക്കുന്നു. ലോകത്തെമ്പാടുമുള്ള 100 ഉപയോക്താക്കളുടെ നിര്‍ദേശങ്ങളും 20 അപ്‌സ് ട്രീം, ഡൗണ്‍സ്ട്രീം മെസേജിംഗ് സിസ്റ്റങ്ങളും പരീക്ഷണങ്ങളും അടിസ്ഥാനമാക്കിയാണിത്.

ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനും വിപണിയിലുണ്ടാകുന്ന മാറ്റങ്ങളോട് എളുപ്പം പ്രതികരിക്കാനും മികച്ച സേവനം നല്‍കാനും ഇതുവഴി സാധിക്കുമെന്ന് സിംഗപ്പുര്‍ എയര്‍ലൈന്‍സിന്റെ കാര്‍ഗോ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന് ചിന്‍ യാവു സെംഗ്, ഐബിഎസ് സോഫ്‌റ്റ്വെയര്‍ കാര്‍ഗോ-ലോജിസ്റ്റിക്‌സ് സൊല്യൂഷന്‍സ് മേധാവി അശോക് രാജന്‍ എന്നിവര്‍ പറഞ്ഞു. പദ്ധതിയുടെ രണ്ടാം ഘട്ടം 2023 മാര്‍ച്ചില്‍ നടക്കും. മെയില്‍ മൊഡ്യൂള്‍ മൈഗ്രേഷന്‍, മെയില്‍ റവന്യൂ അക്കൗണ്ടിംഗ്, സെയില്‍സിലെ പുതിയ സാധ്യതകള്‍, ഓപ്പറേഷന്‍സ്, കാര്‍ഗോ റവന്യൂ അക്കൗണ്ടിംഗ് മൊഡ്യൂള്‍ എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ ഏര്‍പ്പെടുത്തുന്നത്.

 

TAGS: IBS Software |