പ്രേ ഫോർ ടീം ഇന്ത്യ പ്രചാരണവുമായി സൈക്കിൾ പ്യൂവർ അഗർബത്തീസ്

Posted on: March 21, 2016

Cycle-Agarbathies-Pray-for-

കൊച്ചി : ഐസിസി ലോക ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ടീം ഇന്ത്യ വിജയം നേടാൻ സൈക്കിൾ പ്യൂവർ അഗർബത്തീസിന്റെ പ്രേ ഫോർ ഇന്ത്യ പ്രചാരണ പരിപാടിക്കു കൊച്ചിയിൽ തുടക്കം കുറിച്ചു. പ്രശസ്ത ക്രിക്കറ്റർ സച്ചിൻ ബേബിയാണ് കൊച്ചിയിൽ ഈ പ്രചാരണപരിപാടി ഫ്‌ലാഗ് ഓഫ് ചെയ്തത്. രാജ്യത്തെ 50 നഗരങ്ങളിൽ കൂടി ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കും. ഓരോ നഗരത്തിലും സൈക്കിൾ പ്യുവർ അഗർബത്തീസ് വാഹനങ്ങൾ ക്രിക്കറ്റ് പ്രേമികളിൽനിന്നു പ്രാർത്ഥനകളും ആശംസകളും ഏറ്റു വാങ്ങും. ഇതു സൂചിപ്പിക്കുന്നതിനായി ഓരോ വാഹനത്തിലും ആറടി ഉയരമുള്ള അഖണ്ഡ് അഗർബത്തി കത്തിച്ചു നിർത്തും.

സാമൂഹ്യമാധ്യമങ്ങളിൽ പ്രാർത്ഥന സന്ദേശങ്ങൾ അപ്‌ലോഡ് ചെയ്യുമെന്ന് പ്രചാരണ പരിപാടി വിശദീകരിച്ചുകൊണ്ട് സൈക്കിൾ പ്യുവർ അഗർബത്തീസ് മാനേജിംഗ് ഡയറക്ടർ അർജുൻ രംഗ പറഞ്ഞു.