അമിതാഭ് ബച്ചൻ സൈക്കിൾ അഗർബത്തീസ് ബ്രാൻഡ് അംബാസഡർ

Posted on: July 25, 2015

Amitabh-Bachchan-Big

കൊച്ചി : സൈക്കിൾ പ്യുവർ അഗർബത്തീസ് ബ്രാൻഡ് അംബാസഡറായി അമിതാഭ് ബച്ചനെ നിയമിച്ചു. ദേശീയതലത്തിൽ ഇപ്പോഴത്തേതിന്റെ ഇരട്ടി വളർച്ച ലക്ഷ്യമിട്ടുമാണ് ബച്ചനെ ബ്രാൻഡ് അംബാഡസറായി നിയമിക്കുവാൻ തീരുമാനിച്ചതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ അർജുൻ രംഗ അറിയിച്ചു. നടപ്പുവർഷം 30 ശതമാനം വളർച്ച ലക്ഷ്യമിട്ടാണ് കമ്പനി പുതിയ പ്രചാരണ പരിപാടി ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൈസൂർ കേന്ദ്രമായുളള എൻ ആർ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയാണ് സൈക്കിൾ പ്യുവർ അഗർബത്തീസ്. സൈക്കിൾ പ്യുവർ അഗർബത്തീസ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. വുഡ്‌സ്, യോഗ്ന, ദസ്ര, ഗോൾഡൻ ഫ്‌ളോറ, റിഥം, ഗുഡ്‌ലക്ക്, ബൻസൂരി, സാൻഡലം തുടങ്ങി വൈവിധ്യമാർന്ന മണമുളള ചന്ദനത്തിരികൾ കമ്പനി പുറത്തിറക്കുന്നു.

എൻആർ ഗ്രൂപ്പ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കാർ, റൂം എയർ കെയർ ഉത്പന്നങ്ങളുടേയും ( ലിയ ബ്രാൻഡ്), വിവിധതരം ഹോം ഫ്രാഗ്രൻസ് ഉത്പന്നങ്ങളുടേയും (റിപ്പിൾസ് ഫ്രാഗ്രൻസ് ബ്രാൻഡ്) നിർമാണത്തിലേക്കും കമ്പനി കടന്നിട്ടുണ്ട്.