സൈക്കിൾ പ്യൂവർ അഗർബത്തികളുടെ വിഷു ശ്രേണി വിപണിയിൽ

Posted on: April 11, 2015

Cycle-Agarbathies-CS

കൊച്ചി : വിഷു പരിമള പൂരിതമാക്കാൻ സൈക്കിൾ പ്യൂവർ അഗർബത്തികളുടെ വൈവിധ്യമാർന്ന ശ്രേണി വിപണിയിൽ അവതരിപ്പിച്ചു. പരിസരങ്ങളിൽ സ്വർഗ്ഗീയാന്തരീക്ഷവും മനുഷ്യമനസിൽ ശാന്തിയും നിറയ്ക്കാൻ പര്യാപ്തമായ സുഗന്ധങ്ങളുടെ സമന്വയം, പ്രത്യേക വിഷു ശ്രേണിയുടെ ഭാഗമായ സൈക്കിൾ ഗോധുളിയുടെ പ്രത്യേകതയാണെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

സൈക്കിൾ ഹെറിറ്റേജ് ചന്ദനം എന്ന ശ്രേണിയെ ചന്ദനത്തിന്റെ സവിശേഷ ഗുണങ്ങൾ അതുല്യമാക്കുന്നു. വില 10 രൂപ മുതൽ 50 രൂപ വരെ. ഇന്റർനെറ്റിലൂടെയും വാങ്ങാൻ കഴിയും.