മഹീന്ദ്ര തമിഴ്‌നാട്ടിൽ മുതൽമുടക്കിന് ഒരുങ്ങുന്നു

Posted on: February 14, 2015

Mahindra-Plant-big

ചെന്നൈ : മഹീന്ദ്ര ആൻഡ് മഹീന്ദ്ര തമിഴ്‌നാട്ടിൽ 4,000 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. തമിഴ്‌നാട് ഗവൺമെന്റ് ഭൂമി അനുവദിക്കുന്ന മുറയ്ക്ക് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ പവൻ ഗോയങ്ക പറഞ്ഞു. ചെന്നൈയിൽ മെയ് മാസത്തിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് മീറ്റിൽ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ആദ്യഘട്ടത്തിൽ ടെസ്റ്റിംഗ് ട്രാക്കും രണ്ടാം ഘട്ടത്തിൽ ഓട്ടോമോട്ടീവ് പ്ലാന്റും സ്ഥാപിക്കും. മഹാരാഷ്ട്രയിലെ ചക്കാൻ പ്ലാന്റിന്റെ വികസനം പൂർത്തിയായ ശേഷം മാത്രമെ തമിഴ്‌നാട്ടിലെ പ്രവർത്തനങ്ങൾ തുടങ്ങുകയുള്ളുവന്നെ് പവൻ ഗോയങ്ക പറഞ്ഞു.