റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കൂട്ടി

Posted on: October 1, 2022

കൊച്ചി : റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിക്കായ റിപ്പോനിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. വിപണിയിലെ പണലഭ്യത കുറച്ച് പണപ്പെരുപ്പം നിയന്ത്രിക്കാനെന്ന പേരില്‍ 50 ബേസിസ് പോയിന്റാണ് (0.50 ശതമാനം) കൂട്ടിയത്. ഇതോടെ റിപ്പോനിരക്ക് 5.4 ശതമാനത്തില്‍നിന്ന് 5.9 ശതമാനമായി.

2019 മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആറ് ശതമാനംവരെയാ റിസര്‍വ് ബാങ്ക് പറയുന്ന
പരമാവധി പണപ്പെരുപ്പു പരിധി. ആറുമാസത്തിലധികമായി ഇതിനുമുകളിലാണ്. അഞ്ചുമാസത്തിനിടെ നാലുതവണയായി 1.9 ശതമാനമാണ് റിപ്പോനിരക്ക് കൂട്ടിയത്. മേയില്‍ 40 ഉം ജൂണില്‍ 50ഉം ആഗസ്തില്‍ 50ഉം പോയിന്റും കൂട്ടിയിരുന്നു.

റിപ്പോനിരക്ക് വീണ്ടും ഉയര്‍ത്തിയത് വായ്പ എടുത്തവര്‍ കനത്ത ആഘാതമാകും. ഭവന, വാഹന വ്യക്തിഗത, വിദ്യാഭ്യാസ, വസ്തു തുടങ്ങിയ എല്ലാ റീട്ടെയില്‍ വായ്പകളു ടെയും പലിശനിരക്ക് ഉയരും. 2022-21 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച അനുമാനം 7.2 ശതമാനത്തില്‍നിന്ന് ഏഴായും കുറച്ചിട്ടുണ്ട്.

 

TAGS: RBI |