എസ് ബി ഐക്ക് 2,910 കോടി രൂപ അറ്റാദായം

Posted on: February 13, 2015

SBI-Corporate-Centre-bigമുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 2910 കോടി അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിനേക്കാൾ (2,234 കോടി) 30 ശതമാനം വളർച്ചകൈവരിച്ചു. ഉയർന്ന പലിശവരുമാനമാണ് അറ്റാദായ വളർച്ചയ്ക്കു കാരണം. മൊത്ത നിഷ്‌ക്രിയ ആസ്തി 5.73 ശതമാനത്തിൽ നിന്ന് 4.90 ശതമാനമായി മെച്ചപ്പെട്ടു. അറ്റ നിഷ്‌ക്രിയ ആസ്തി 2.80 ശതമാനം.

നടപ്പുധനകാര്യവർഷം മൂന്നാം ക്വാർട്ടറിൽ പലിശവരുമാനം മുൻവർഷം ഇതേകാലയളവിലെ 12,616 കോടിയിൽ നിന്ന് 9.20 ശതമാനം വർധിച്ച് 13,777 കോടി രൂപയായി. അതേസമയം ബാങ്കിന്റെ വകയിരുത്തലുകൾ 4,149 കോടിയിൽ നിന്ന് 26 ശതമാനം വർധിച്ച് 5,235 കോടി രൂപയായി. പലിശയേതര വരുമാനം 24.27 ശതമാനം വർധിച്ച് 5,238 കോടി രൂപയായി. മികച്ച ക്വാർട്ടഫലത്തിന്റെ അടിസ്ഥാനത്തിൽ എസ് ബി ഐ ഓഹരിവില ഇന്ന് 6.82 ശതമാനം ഉയർന്നു.