ബി. ജ്യോതികുമാർ കെഎസ്‌ഐഡിസിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ

Posted on: February 12, 2015

B.Jyothikumar-KSIDC-big

കൊച്ചി : കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) എക്‌സിക്യൂട്ടീവ് ഡയറക്ടറായി ബി. ജ്യോതികുമാർ നിയമിതനായി. ട്രാവൻകൂർ ടൈറ്റാനിയം, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറായും ജലനിധി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബിടെക്, എംബിഎ ഫിനാൻസ് എന്നിവയും ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ നിന്നും ഇന്റർനാഷണൽ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

TAGS: B. Jyothikumar | KSIDC |