ബിജെപിക്ക് കനത്ത തിരിച്ചടി

Posted on: February 10, 2015

BJP-single-flag-big

ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. 2013 ലെ തെരഞ്ഞെടുപ്പിൽ 31 സീറ്റ് നേടിയ ബിജെപിക്ക് രണ്ടു വർഷത്തിനുശേഷം 4 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ട 7 സീറ്റ് നേടാൻ പോലും പാർട്ടിക്ക് കഴിഞ്ഞില്ല. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺബേദി കൃഷ്ണനഗർ മണ്ഡലത്തിൽ നേരിയ വോട്ടുകൾക്ക് ലീഡ് ചെയ്യുന്നുണ്ട്.