ബി ഡയറി ഗൾഫുഡ് മേളയിൽ

Posted on: February 8, 2015

Gulfood-Poster-big

ദുബൈ : മിഡിൽഈസ്റ്റിൽ സാന്നിധ്യമുറപ്പിക്കുന്നതിന്റെ ഭാഗമായ ബ്രസീലിലെ പ്രമുഖ ഡയറി ബ്രാൻഡായ ബി ഡയറി,  ഗൾഫുഡ് വ്യാപാര മേളയിൽ. ദുബായ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലാണ് ഗൾഫുഡ് ഇരുപതാം എഡീഷൻ ആരംഭിച്ചിട്ടുള്ളത്. സൗദി അറേബ്യ, അൾജീരിയ, ഈജിപ്ത്, യെമൻ എന്നിവിടങ്ങളിലേക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ബി ഡയറി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതെന്ന് ബി ഡയറി ട്രേഡ് പ്രമോഷണൽ മാനേജർ ബേൺഹാർദ് ജെ സ്മിദ് പറഞ്ഞു.

സൗദിയിലേക്കുള്ള ഇറക്കുമതി 2011 ലെ 1.1 മില്യൺ ഡോളറിൽ നിന്ന് 2014 ൽ 11.9 മില്യൺ ഡോളറായി വർധിച്ചു. സ്വീറ്റ് കണ്ടൻസ്ഡ് മിൽക്കാണ് സൗദിയിൽ ഡിമാൻഡുള്ള ബി ഡയറി ഉത്പന്നം. ബഹ്‌റിനിലേക്ക് ബ്രസീലിയൻ ബട്ടറും ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വർഷം മറ്റ് ജിസിസി രാജ്യങ്ങളിലും ചുവടുറപ്പിക്കാനാണ് ബി ഡയറി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.