മെഴ്‌സിഡസ് ബെൻസ് ഈ വർഷം 14 ഔട്ട്‌ലെറ്റുകൾ തുറക്കും

Posted on: February 8, 2015

Tristar-Motors-Adityapur-bi

ജംഷെഡ്പൂർ : മെഴ്‌സിഡസ് ബെൻസ് ഈ വർഷം 14 ഔട്ട്‌ലെറ്റുകൾ തുറക്കും. ഇവയിൽ ഏറെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകുമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഇബർഹാർദ് കേൺ പറഞ്ഞു. ജാർഖണ്ഡിലെ ആദിത്യപൂരിൽ മെഴ്‌സിഡസ് ബെൻസ് ഷോറൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിൽ 38 നഗരങ്ങളിലായി 69 ഷോറൂമുകളാണ് മെഴ്‌സിഡസ് ബെൻസിനുള്ളത്. 2014 ൽ വില്പന 13 ശതമാനം വർധിച്ച് 10,201 യൂണിറ്റുകളായി. നടപ്പുവർഷം 15 ശതമാനം വളർച്ചയാണ് ലക്ഷ്യമിടുന്നത്. പൂനെയിലെ ചക്കാൻ പ്ലാന്റിന്റെ ഉത്പാദനം 10,000 യൂണിറ്റുകളിൽ നിന്ന് 20,000 യൂണിറ്റുകളായി വർധിപ്പിക്കാൻ 150 കോടി രൂപ ഉൾപ്പടെ 1,000 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയിട്ടുള്ളതെന്ന് ഇബർഹാർദ് കേൺ കൂട്ടിച്ചേർത്തു.