കൊറോണ വൈറസ് : കേരളത്തിൽ 288 പേർ നിരീക്ഷണത്തിൽ

Posted on: January 27, 2020

കൊച്ചി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ 288 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ്. ആർക്കും ഇതേവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. കൊച്ചിയിലും തിരുവനന്തപുരത്തും മൂന്ന് പേർ വീതവും തൃശൂരിൽ ഒരാളും ആശുപത്രിയിൽ കഴിയുന്നുണ്ട്. മറ്റ് 281 പേർ വീടുകളിലാണ് കഴിയുന്നത്.

ഇന്നു മാത്രം 148 പേർ ചൈനയിൽ നിന്നും മടങ്ങി എത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയരുത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിൽ എത്തി.

TAGS: China | Coronavirus |