ഗോവ, ഹൈദരബാദ് സർവീസുകളുമായി വിസ്താര

Posted on: February 1, 2015

Vistara-Airlines-in-Ground-

ന്യൂഡൽഹി : വിസ്താര എയർലൈൻസ് ഗോവ, ഹൈദരബാദ് സർവീസുകൾ ആരംഭിക്കും. ഗോവയിലേക്ക് ഫെബ്രുവരി 20 മുതലും ഹൈദരബാദിലേക്ക് മാർച്ച് ഒന്നു മുതലുമാണ് സർവീസ് ആരംഭിക്കുന്നത്. മാർച്ചിൽ രണ്ടു വിമാനങ്ങൾ കൂടി ലഭിക്കുന്നതോടെ പ്രതിവാരം 164 സർവീസുകൾ നടത്താനുള്ള ഒരുക്കത്തിലാണ് വിസ്താര.നിലവിൽ മൂന്നു വിമാനങ്ങളാണുള്ളത്.

ഡൽഹി-മുംബൈ റൂട്ടിൽ പ്രതിദിനം മൂന്നും ഡൽഹി-അഹമ്മദബാദ്, മുംബൈ-അഹമ്മദബാദ് റൂട്ടിൽ ഓരോ സർവീസുമാണ് ഇപ്പോഴുള്ളത്. ഫെബ്രുവരി 16 മുതൽ ഡൽഹി-മുംബൈ റൂട്ടിൽ രണ്ടും മുംബൈ-അഹമ്മദബാദ്, ഡൽഹി-അഹമ്മദബാദ് റൂട്ടിൽ ഓരോ സർവീസുകളും പുതുതായി ഏർപ്പെടുത്തും.