മൈജിയുടെ നൂറാം ഔട്‌ലെറ്റ് പെരിന്തല്‍മണ്ണയില്‍ തുറന്നു

Posted on: December 23, 2021

പെരിന്തല്‍മണ്ണ : ഡിജിറ്റല്‍ റീട്ടെയ്ല്‍ ശൃംഖലയായ മൈജിയുടെ സംസ്ഥാനത്തെ നൂറാം ഔട്‌ലെറ്റ്- മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ പെരിന്തല്‍മണ്ണയില്‍ തുറന്നു. നടിമഞ്ജു വാരിയര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നൂറാമത്തെ മെജി കെയര്‍ സര്‍വീസ് സെന്ററും ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു.

സംസ്ഥാനത്ത് 50 മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ കൂടി ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.ഷാജി പറഞ്ഞു. ഇതിലൂടെ 4000 പേര്‍ക്ക് തൊഴില്‍ നല്‍കാനാകും. 16 വര്‍ഷം കൊണ്ട് 70 ലക്ഷം ഉപയോക്താക്കളെനേടാനായി.

അടുത്ത മൈജി ഫ്യൂച്ചര്‍‌സ്റ്റോര്‍ കോട്ടയ്ക്കലില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നജീബ്
കാന്തപുരം എം.എല്‍എ, ആര്‍.ശ്രീകണ്ഠന്‍ നായര്‍, ഡയറക്ടര്‍ ഹാജിറ ഷാജി, ഹീന ഷാജി, ഹനീന ഷാജി, സി.ആര്‍.അനീഷ്, കെ.കെ.ഫിറോസ്, മുഹമ്മദ് റബിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാന്‍ഡ് അംബാസഡര്‍ നടന്‍ മോഹന്‍ലാലിന്റെ ശബ്ദസന്ദേശവും സദസ്സിനെ കേള്‍പ്പിച്ചു.

ഐഎസ് 9001 2015 അംഗീകാരം മഞ്ജു വാരിയര്‍ കൈമാറി. 100 ഔട്‌ലെറ്റുകള്‍ തികച്ചതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മൈജി സ്റ്റോറുകളിലും പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വീടിന് ആവശ്യമായ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളെല്ലാം ഒരിടത്തു തന്നെ ലഭ്യമാക്കുന്ന വിധത്തിലാണ് 4 നിലകളിലായി പെരിന്തല്‍മണ്ണയിലെ സ്റ്റോര്‍ സജ്ജീകരിച്ചിരിക്കുന്നത്.

TAGS: Myg |