യൂറോപ്പിലേക്ക് എമിറേറ്റ്‌സിന്റെ രണ്ട് എ-380 സർവീസ്

Posted on: January 29, 2015

Emirates-A380-800--big

ദുബൈ : ജർമ്മനിയിലെ ഡുസൽഡോർഫിലേക്കും സ്‌പെയിനിലെ മാഡ് ഡ്രിഡിലേക്കും എമിറേറ്റ്‌സ് എ-380 സർവീസ് തുടങ്ങുന്നു. ജൂലൈ ഒന്നു മുതൽ ഡുസൽഡോർഫിലേക്കും ഓഗസ്റ്റ് ഒന്നു മുതൽ മാഡ്രിഡിലേക്കുമുള്ള സർവീസ് ആരംഭിക്കും.

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമാണ് എ-380. ഇതോടെ എമിറേറ്റ്‌സ് എ-380 സർവീസ് നടത്തുന്ന ഡെസ്റ്റിനേഷനുകൾ 36 ആകും. 57 എ-380 വിമാനങ്ങളാണ് എമിറേറ്റ്‌സ് ഫ്‌ലീറ്റിലുള്ളത്.