മാള അരവിന്ദൻ അന്തരിച്ചു

Posted on: January 28, 2015

Mala-Aravindan-big

കോയമ്പത്തൂർ : മലയാള സിനിമയിലെ ഹാസ്യമുഖമായ മാള അരവിന്ദൻ (76) അന്തരിച്ചു. രാവിലെ 6.30 ടെ യായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് കോവൈ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ എട്ടിന് മാളയിലെ വീട്ടുവളപ്പിൽ.

മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. നാടകത്തിൽ നിന്ന് 1968 ൽ സിന്ദൂരം എന്ന സിനമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. ചെറുപ്പകാലത്ത് തബലിസ്റ്റായിരുന്നു. അവസാനം അഭിനയിച്ചത് ചിത്രീകരണം പുരോഗമിക്കുന്ന നൂൽപ്പാലം എന്ന ചിത്രത്തിലായിരുന്നു.