എസ് ബി ഐ 15,000 കോടി മൂലധനസമാഹരിക്കും

Posted on: January 27, 2015

SBI-board-CS

മുംബൈ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ വർഷം 15,000 കോടി രൂപയുടെ മൂലധനസമാഹരണം നടത്തും. ഇഷ്യു നടത്തേണ്ട രീതി സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞവർഷം എസ് ബി ഐ 8,032 കോടി രൂപയുടെ മൂലധനസമാഹരണം നടത്തിയിരുന്നു.

പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഓഹരി വിഹിതം 52 ശതമാനമായി കുറയ്ക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. എസ് ബി ഐ യിൽ കേന്ദ്രസർക്കാരിന് 58.6 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.