കേരളത്തിൽ ബിജെപി ഹർത്താൽ

Posted on: January 27, 2015

BJP-single-flag-big

തിരുവനന്തപുരം : ധനകാര്യമന്ത്രി കെ. എം. മാണിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ആദ്യത്തെ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 10 മണിക്ക് സംസ്ഥാന വ്യാപകമായി പ്രകടനം നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

TAGS: BJP | BJP Hartal |