അബ്ദുള്ള രാജാവിന്റെ വിയോഗം ഇന്ത്യയ്ക്ക് തീരാനഷ്ടമെന്ന് എം എ യൂസഫലി

Posted on: January 23, 2015

M.A.Yusafali------b

അബുദാബി : സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ വിയോഗം ഇന്ത്യയ്ക്ക് തീരാനഷ്ടമാണെന്ന് പ്രമുഖ പ്രവാസി വ്യവസായി പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. നിതാഖത്ത് വിഷയത്തിൽ ഇന്ത്യക്കാരോട് സഹാനുഭൂതിയോടു കൂടിയാണ് അദ്ദേഹം പെരുമാറിയത്. സ്വദേശികളോടും വിദേശികളോടും വലിയ സ്‌നേഹ ബന്ധം വച്ചു പുലർത്തി.

സൗദി അറേബ്യയുടെ പുരോഗതിയിൽ വലിയ പങ്കാണ് അബ്ദുള്ള രാജാവ് വഹിച്ചതെന്നും യൂസഫലി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വേർപാടിൽ ഇന്ത്യൻ സമൂഹത്തിന്റെ അനുശോനചനം അറിയിക്കാൻ രണ്ടു ദിവസത്തിനുള്ളിൽ സൗദി അറേബ്യയിൽ പോകുമെന്നും എം എ യൂസഫലി പറഞ്ഞു.