ഓപ്പൺ ഓൺലൈൻ കോഴ്‌സുമായി ബ്രിട്ടീഷ് കൗൺസിൽ

Posted on: January 23, 2015

British-Council-Big

കൊച്ചി : ബ്രിട്ടീഷ് കൗൺസിലിന്റെ സൗജന്യ ഓപ്പൺ ഓൺലൈൻ കോഴ്‌സിൽ ചേർന്ന് ഇംഗ്ലീഷ് ഭാഷയും സംസ്‌കാരവും പഠിച്ചെടുക്കാൻ അവസരം. ഫ്യൂച്ചർ ലേൺ (futurelearn.com) എന്ന വെബ്‌സൈറ്റിലൂടെ ഫ്രെബ്രുവരി 2 മുതലാണ് ആറ് ആഴ്ച ദൈർഘ്യമുള്ള കോഴ്‌സ് ലഭ്യമാക്കുന്നത്.

ജോലി, യാത്ര, പഠനം എന്നിവയ്ക്കായി ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർക്കാണ് ഈ കോഴ്‌സ് എന്ന് ബ്രിട്ടീഷ് കൗൺസിലിന്റെ ദക്ഷിണേഷ്യയിലെ ഇംഗ്ലീഷ് വിഭാഗം മേഖലാ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ക്രിസ് ബ്രാൻഡ് വുഡ് പറഞ്ഞു.

കോഴ്‌സിൽ ആഴ്ചതോറും ഒരു പ്രത്യേക വിഷയം വീഡിയോയിലുടെ അവതരിപ്പിക്കും. തുടർന്ന് ചർച്ചകൾ, ഓൺലൈൻ ക്വിസ് എന്നിവയും. ബ്രിട്ടീഷ് കൗൺസിൽ വെബ്‌സൈറ്റ് (www.britishcouncil.in) സന്ദർശിച്ച് സൗജന്യ ഓൺലൈൻ കോഴ്‌സിന് രജിസ്റ്റർ ചെയ്യാം.

TAGS: British Council |