ലുലുമാളിൽ റിപ്പബ്ലിക് ഡേ സെലിബ്രേഷൻ സെയിൽ

Posted on: January 23, 2015

LULU-Mall-Kochi-Big

കൊച്ചി : ലുലുമാളിൽ 7 ദിവസത്തെ റിപ്പബ്ലിക് ഡേ സെലിബ്രേഷൻ സെയിൽ. റീട്ടെയിൽ വിഭാഗങ്ങളായ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ മുന്നൂറിലേറെ ബ്രാൻഡുകൾക്ക് 50 ശതമാനം ഓഫറുള്ള റിപ്പബ്ലിക് ഡേ സെലിബ്രേഷൻ സെയിൽ 29 വരെ നടക്കും.

ഹൈപ്പർമാർക്കറ്റിൽ നിത്യോപയോഗ ഉത്പന്നങ്ങൾക്കാണ് ആകർഷകമായ വിലക്കുറവുള്ളത്. വെളിച്ചെണ്ണ മുതൽ സൗന്ദര്യവർധക വസ്തുക്കൾ വരെയുള്ള 150-ലേറെ ഉത്പന്നങ്ങൾ ഇവിടെ 50 ശതമാനം വിലക്കുറവിൽ ലഭിക്കും.

ലുലു കണക്ടിൽ ഗൃഹോപകരണങ്ങൾക്ക് ആകർഷകമായ വിലക്കുറവും പ്രത്യേക ആനുകൂല്യങ്ങളുമുണ്ട്. ലുലു ഫാഷൻ സ്റ്റോറിൽ സെയിൽ ദിവസങ്ങളിൽ പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടുന്ന വസ്തുക്കൾ 50 ശതമാനം വിലക്കുറവിൽ ലഭിക്കും.

ലിവയ്‌സ്, റാങ്കളർ, ലി, വിൽസ് ലൈഫ് സ്റ്റയിൽ, ബെനറ്റൻ കളേഴ്‌സ്, ജിയോഡാനോ, ലീകൂപ്പർ, ക്ലാസിക് പോളോ, ഐഡന്റിറ്റി, സിൻ, പ്രോലൈൻ, ബ്രേക്ക് ബൗൺസ്, ട്വിവിൽസ്, സ്‌ക്കള്ളേഴ്‌സ്, ഇൻഡിഗോനേഷൻ, ഡാനിയേൽ ഹെച്ചർ, അർബന, ജോൺ മില്ലർ, തുടങ്ങി നൂറിലേറെ ബ്രാൻഡുകൾക്ക് ഓഫറുകൾ ലഭ്യമാണ്.